
ചെങ്ങുന്നൂർ: വർദ്ധിച്ചു വരുന്ന ലഹരിയുടെ അതിപ്രസരണത്തെ തകർത്തെറിയുവാൻ ജീവിതമാണ് ലഹരിയെന്ന സന്ദേശം പകർന്നുകൊണ്ട് ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഫുട്ബോൾ ടൂർണ്ണമെൻറ് ചെങ്ങന്നൂർ സോക്കർ ലീഗ് - സീസൺ'1 ഫാൽക്കൺ സ്പോർട്സ് ഹബ്ബിൽ തിരുവല്ല
ഡി വൈ എസ് പി എസ് .നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്ന് യുവജനപ്രസ്ഥാന അംഗങ്ങൾ പുത്തൻകാവ് കിഴക്കേത്തലയ്ക്കൽ ടെറി മെമ്മോറിയൽ എവറോളിംഗ് ട്രോഫികൾക്കായി മാറ്റുരച്ച മത്സരത്തിൽ പുത്തൻകാവ് സെൻ്റ് തോമസ്, മെഴുവേലി ഹോളി ഇന്നസെൻ്റ്സ്, മാരാമൺ സെൻ്റ് ജോൺസ് എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ക്യാഷ് അവാർഡിന് അർഹരാക്കുകയും ചെയ്തു. ഫാ. മത്തായി കുന്നിൽ, ഫാ. തോമസ് പി. നൈനാൻ, ഫാ. ഗീവർഗീസ് ശമുവേൽ, ഫാ. ജോൺ പി. ഉമ്മൻ, ഫാ. വിമൽ മാമ്മൻ ചെറിയാൻ, ഫാ. സുനിൽ ജോസഫ്, ഫാ. ബിജു എൻ. ഈപ്പൻ, ഫാ. രഞ്ജൻ റ്റി. ജോൺ, ഫാ. ഒബിൻ ജോസഫ്, ഫാ. പോൾസൺ ജോൺ, എബി കെ. ആർ. എന്നിവർ പ്രസംഗിച്ചു.











